ആലപ്പുഴയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു;കാഞ്ഞിരപ്പള്ളിയിലും ആക്രമണം

മാവേലിക്കര: ആലപ്പുഴ വള്ളികുന്നത്ത് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ജസീല്‍, ഷെമീല്‍, ഷാജഹാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നടന്നിരുന്നു. സംഭവസ്ഥലത്ത് മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



അതേസമയം, കോട്ടയം കാഞ്ഞിരപ്പള്ളിയിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ  ആക്രമണമുണ്ടായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഓഫീസിന് നേരെ സ്‌ഫോടക വസ്തു എറിയുകയും ചെയ്തു. രണ്ട് സംഭവത്തിന് പിന്നിലും ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

RELATED STORIES

Share it
Top