ആലങ്കോട് കുപ്പിവെള്ളക്കമ്പനി: രാഷ്ട്രീയ കക്ഷികള്‍ നിലപാട് വ്യക്തമാക്കണം- എസ്ഡിപിഐ

ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തില്‍ പതിനാറാം  വാര്‍ഡില്‍ തുടങ്ങാനിരിക്കുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ.
കമ്പനിക്കെതിരെ പോരാടുന്ന  സമരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും എസ് ഡി പിഐ ആലങ്കോട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഹൈക്കോടതി വിധിയുടെ പിന്‍ബലത്തിലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രമിക്കുന്നത്. ജില്ലാ സെക്രട്ടറി സുബൈര്‍ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റഷീദ് പെരുമുക്ക്, പൊന്നാനി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ വെളിയങ്കോട്, സൈനുദ്ധീന്‍ കോക്കൂര്‍, കരീം ആലങ്കോട്, അഷ്‌റഫ് പാവിട്ടപുറം, അലി കക്കിടിപ്പുറം, മന്‍സൂര്‍ കക്കിടിപ്പുറം സംസാരിച്ചു.

RELATED STORIES

Share it
Top