ആലംകോട് കുടിവെള്ള കമ്പനി: അനുമതി റദ്ദ് ചെയ്യണമെന്ന് യുഡിഎഫ്

ചങ്ങരംകുളം: ആലംകോട്  ഗ്രാമപ്പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ ആരംഭിക്കാനിരിക്കുന്ന കുടിവെള്ള വില്‍പന കമ്പനിയുടെ അനുമതി  റദ്ദ്  ചെയ്യണമെന്ന് യുഡിഎഫ് ആലംകോട് പഞ്ചായത്ത്— നേതാക്കള്‍ ഗ്രാമപ്പഞ്ചായത്തില്‍ നേരിട്ടെത്തി  പ്രസിഡന്റ് സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടു.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് ഇത്തരം കമ്പനികള്‍ പ്രദേശ വാസികളുടെ ജലക്ഷാമം ഗുരുതരമാക്കുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന പദ്ധതികളില്‍ നിന്നും കമ്പനി ഉടമകള്‍ പിന്‍വാങ്ങണമെന്നും ഇവര്‍  ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസ്സന്‍ പഞ്ചായത്ത് സെക്രട്ടറി ബാബുരാജന്‍ എന്നിവരുമായി  യുഡിഎഫ് നേതാക്കളായ പി പി യൂസഫലി, സിദ്ദീക്ക് പന്താവൂര്‍,ഷാനവാസ് വട്ടത്തൂര്‍,പി ടി സുബ്രമണ്യന്‍, ഹുറൈര്‍ കൊടക്കാട്ട്, ഹമീദ് ചിയാനൂര്‍, സി കെ വാപ്പനു ഹാജി, പി കെ അബ്ദുല്ലക്കുട്ടി, ഫൈസല്‍ സ്‌നേഹനഗര്‍ ,ടി കൃഷ്ണന്‍ നായര്‍ സിദ്ദീഖ് ചുള്ളിയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top