ആറ് ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടികൊല്ലങ്കോട്: കേരളത്തിലേക്ക് ഹോള്‍സെയില്‍ റീട്ടെയില്‍ കഞ്ചാവ് വില്പന നടത്തുന്ന തമിഴ് നാട് ആനമല വേട്ടക്കാരന്‍ പുതൂര്‍ ഒയെകുളം തല കണ്ടത്ത് വീട് കറുപ്പ സ്വാമി ഭാര്യ സരസ്വതി അമ്മ (75 ) കൊല്ലങ്കോട് പോലീസും രഹസ്യഅന്വോഷണ വിഭാഗവും ചേര്‍ന്ന് പിടികൂടി, ഇവരില്‍ നിന്നും 3.250 കിലോഗ്രാം ഇടുക്കി ഗോള്‍ഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്തു. വര്‍ഷങ്ങളായി ഇവര്‍ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട്്് പ്രവര്‍ത്തിച്ചു വരുന്നതായി പോലീസ് പറയുന്നു.ഇവരില്‍ നിന്നും നേരത്തെ 30 കിലോ  കഞ്ചാവ് പിടികൂടിയതില്‍ വ്യത്യസ്ഥമായി ഇവര്‍ക്കെതിരെ ആനമല പോലീസ് സ്‌റ്റേഷനില്‍ അഞ്ചോളം കേസുകളുണ്ട്.’ തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചെമ്മണാംമ്പതില്‍ വെച്ചാണ് ഇവര്‍ കേരളത്തിലേക്കുള്ള കഞ്ചാവ് വില്പന നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചെറു പൊതി മുതല്‍ രണ്ടുകിലോ വരുന്ന ബഡില്‍ വരെ വില്പന നടത്തുന്നത് ചെമ്മണാംമ്പതിയില്‍ വെച്ചാണെന്ന് പറയുന്നു.ഇവരെ സഹായിക്കാനായി യുവാക്കളും കഞ്ചാവില്‍ അടിമപ്പെട്ടവരും രംഗത്തുണ്ടെന്ന് പറയുന്നു തമിഴ്‌നാട് പുണ്യ ക്ഷേത്രമായ പഴനിക്ക് സമീപം ഉദുമല്‍പ്പേട്ടയില്‍ നിന്നും നിസാര വിലക്ക് വാങ്ങിയാണ് വന്‍തുകയ്ക്ക് കേരളത്തില്‍് വില്പന നടത്തുന്നത്. കമ്പം തേനി പ്രദേശങ്ങളില്‍ നിന്നാണ് ഉദുമല്‍പ്പേട്ടയിലേക്ക് കഞ്ചാവ് എത്തുന്നത്. ഗുണ നിലവാരം അനുസരിച്ചാണ് കഞ്ചാവിന്റെ വില നിശ്ചയിക്കുന്നത്. ഇടുക്കി ഗോള്‍ഡ്, നീല ചടയന്‍, രാജസ്ഥാനി എന്നിങ്ങനെയാണ് കഞ്ചാവിനെ അറിയപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇരുചക്രവാഹനത്തിലൂടെയും പാല്‍  പച്ചക്കറി പൂവ് കടത്തുന്ന വണ്ടി. ,കന്നുകാലികളെ കടത്തുന്ന വണ്ടികള്‍ എന്നിവയിലൂടെയാണ് അതിര്‍ത്തി കടന്ന് കേളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്.പാലക്കാട്, വടക്കഞ്ചേരി ,ആലത്തൂര്‍, നെന്മാറ, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതിയായും തൃശ്ശൂര്‍ മലപ്പുറം എറണാകുളം എന്നിവിടങ്ങളിലേക്ക്     ബഡിലുകളിലുമായാണ് സരസ്വതി അമ്മ എന്ന മുത്തശ്ശി കഞ്ചാവ് വില്പന നടത്തുന്നത്.ഇന്നലെ ഊട്ടറ പ്രദേശത്തു നിന്നും അമ്പത് ഗ്രാം കഞ്ചാവ് സൂക്ഷിച്ച കേസില്‍ വടവന്നൂര്‍ ഊട്ടറ കാരപ്പറമ്പ് ശെല്‍വകുമാര്‍ മകന്‍ മണികണ്ഠന്‍ (19)  നെ പോലീസ് പിടികൂടിയിരുന്നു.

RELATED STORIES

Share it
Top