ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവ്

കാസര്‍കോട്: ആറ് മാസം പ്രായമുള്ള രിഫ ഫാത്തിമയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവായി. കര്‍ണാടക ചിത്രദുര്‍ഗ ആസാദ് നഗര്‍ ഫസ്റ്റ് ക്രോസിലെ ദാദാപീറിന്റെ മകന്‍ നൂറുല്ലയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഞ്ച് മാസം മുമ്പ് കാസര്‍കോടുള്ള ബന്ധുവീട്ടില്‍ നിന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ എടുത്തുകൊണ്ട് പോവുകയും കണ്ണൂര്‍ പട്ടുവത്തുള്ള ശിശുമന്ദിരത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു. കുട്ടിയെ തിരിച്ച് കിട്ടണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗീകരിച്ചില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.കുട്ടിയെ വിട്ടു നല്‍കുന്നതിനും കുട്ടിയുടെ ഭാവി സംരംക്ഷിക്കുന്നതിനും കേസ് മാതാപിതാക്കളുടെ സ്വദേശമായ കര്‍ണാടകയിലെ ചിത്ര ദുര്‍ഗ്ഗ ജില്ലയിലേക്ക് മാറ്റുന്നതിനും ഹൈക്കോടതി ഉത്തരവായി. എന്നാല്‍ കുട്ടിയെ തന്നെ കര്‍ണാടകത്തിലേക്കയക്കുകയായിരുന്നു കാസര്‍കോട് വെല്‍ഫയര്‍ കമ്മിറ്റി ചെയ്തത്. ചിത്ര ദുര്‍ഗ്ഗയിലെ കലക്്‌ടേറ്റില്‍ സമരം നടത്തിയ രക്ഷിതാക്കള്‍ക്ക് കുട്ടിയെ ഒരാഴ്ചത്തേക്ക് നല്‍കി.അതിനുശേഷം പിതാവ് ന ല്‍കിയ കോടതിയലക്ഷ്യ ഹ ര്‍ജിയില്‍ കാസര്‍കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സനെ കോടതി നേരിട്ട് വിളിച്ചുവരുത്തി. കുട്ടിയെ മാതാപിതാക്കളുടെ കൂടെ നിര്‍ത്തുവാനും രണ്ടാഴ്ച്ചയിലൊരിക്ക ല്‍ ചിത്രദുര്‍ഗ്ഗ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ കാണിച്ചാല്‍ മതിയെന്നും ഉത്തരവിട്ടിരുന്നു. കുട്ടികളുടെ സംരക്ഷണമാണ് പ്രധാനമായും നോക്കേണ്ടതെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. ഐ വി പ്രമോദ് ഹാജരായി.

RELATED STORIES

Share it
Top