ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് മൈതാനത്ത് തള്ളി; കുട്ടി ഗുരുതരാവസ്ഥയില്‍

ഒഡീഷ:ബിസ്‌ക്കറ്റ് വാങ്ങാന്‍ കടയില്‍പോയ ആറുവയസുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് സ്‌കൂള്‍ മൈതാനത്ത് തള്ളി.
തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ്.


ഒഡീഷയിലെ ജഗന്‍നാഥ്പുര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ 25 വയസുള്ള നാട്ടുകാരനെ അറസ്റ്റ് ചെയ്തു. കടയില്‍ പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. പവര്‍കട്ടുള്ള നേരമായിരുന്ന അത്. നാട്ടുകാര്‍ക്കൊപ്പം നടത്തിയ തിരച്ചലിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
വായില്‍നിന്നും മുഖത്തുനിന്നും രക്തമൊലിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരുന്നു. കുട്ടി മരിച്ചെന്നുകരുതിയാണ് പ്രതി അവിടെനിന്നും കടന്നുകളഞ്ഞതെന്ന് പോലിസ് പറഞ്ഞു

RELATED STORIES

Share it
Top