ആറു ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈക്കോടതികളില്‍ ആറു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്ന് റിപോര്‍ട്ട്. 10 വര്‍ഷമോ അതിലധികമോ പഴക്കമുള്ള കേസുകളാണ് തീര്‍പ്പാവാതെ കിടക്കുന്നത്. ബോംബെ ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഒരു ലക്ഷത്തിലധികം കേസുകള്‍ അവിടെ തീര്‍ക്കാനുണ്ട്. 2016 വരെയുള്ള കണക്കുകള്‍പ്രകാരം 40.15 ലക്ഷത്തിലധികം കേസുകളാണ് 24 ഹൈക്കോടതികളിലായുള്ളത്. ഇതില്‍ 19.45 ശതമാനവും 10 വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് റിപോര്‍ട്ട് അനുസരിച്ച്, 10 വര്‍ഷമായിട്ടും തീര്‍പ്പു കല്‍പ്പിക്കാത്ത 5,97,650 കേസുകളുണ്ട്. ചില കോടതികളിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

RELATED STORIES

Share it
Top