ആറു മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

കാഞ്ഞങ്ങാട്: നഗരസഭാ ചെയര്‍മാന്‍ റോഡ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ച ആറ് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. നഗരസഭയിലെ 36 ാം വാര്‍ഡില്‍ പെട്ട കല്ലൂരാവി-പള്ളി റോഡിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ലീഗ് പ്രവര്‍ത്തകരായ ജംഷീര്‍, ആമിര്‍, ഉമൈര്‍, സവാദ്, ജംഷാദ്, കുഞ്ഞുട്ടി എന്നിവര്‍ക്കെതിരെയാണ് നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്തത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് ബുധനാഴ്ച വൈകിട്ട് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ ചെയര്‍മാന്‍ എത്തിയപ്പോഴാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ലീഗിലെ സക്കീന യൂസഫ് പ്രതീകാത്മകമായി ബുധനാഴ്ച രാവിലെ റോഡ് ഉദ്ഘാടനം ചെയ്തിരുന്നു. നഗരസഭകളിലെ പരിപാടികളില്‍ ലീഗിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ പരിപാടി അലങ്കോലപ്പെടുത്തിയത്.

RELATED STORIES

Share it
Top