ആറു കുടുംബങ്ങള്‍ക്ക് തണലൊരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍

കുറ്റിക്കാട്ടൂര്‍: മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും അതിനു കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ മുന്നോട്ടു വരണമെന്നും പി ടി എ റഹീം എംഎല്‍എ.
പീപ്പിള്‍സ് ഫൗണ്ടേഷന്റെ കീഴില്‍ കുറ്റിക്കാട്ടൂരില്‍ നിര്‍മിച്ചു നല്‍കുന്ന ആറു വീടുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്,ടി മാമുക്കോയ,അനീഷ് പാലാട്ട്,  കെ മരക്കാര്‍ ഹാജി, വി മാമുക്കുട്ടി, മുജീബ് എടക്കണ്ടി, എ എം അബ്ദുല്‍ മജീദ്,പി എ റഹ്മാര്‍ ,ശമീര്‍ പാര്‍ക്ക്, എ എ പ്രദീപ് കുമാര്‍,ശരീഫ് കുറ്റിക്കാട്ടൂര്‍, ഇര്‍ശാദുല്‍ ഇസ്ലാം സംസാരിച്ചു.

RELATED STORIES

Share it
Top