ആറു കണ്ടത്തില്‍ കുടുംബത്തിന്റെ ആവലാതി ആരു കേള്‍ക്കുമെന്ന്

കുറ്റിപ്പുറം: ദേശീയപാതയുടെ വികസനത്തിനായി സര്‍വേ ജോലികള്‍ മുന്നേറുമ്പോ ള്‍ ആറു കണ്ടത്തില്‍ കുടുംബത്തിന്റെ ആവലാതി ആരു കേ ള്‍ക്കും. കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാതയിലെ അയിങ്കലത്താണ് റോഡ് വികസനത്തില്‍ കോടികളുടെ സ്വത്ത് നഷ്ടപ്പെട്ട ആറു കണ്ടത്തില്‍ തറവാട്. ആദ്യത്തെ വികസനത്തില്‍ സ്ഥലം ഏറ്റെടുപ്പ് നടന്നപ്പോള്‍ ഇവര്‍ക്ക് നഷ്ടമായത് ഒന്നര ഏക്കര്‍ സ്ഥലമാണ്.
അതു കഴിഞ്ഞ ശേഷം അയിങ്കലം സെന്ററില്‍ മൂന്ന് കെട്ടിടങ്ങള്‍, മരമില്‍, തൊട്ടടുത്തായി വീടും പണിതു. എന്നാല്‍ ഇപ്പോഴത്തെ ദേശീയപാത വികസനത്തില്‍ ഈ കുടുംബത്തിന് നഷ്ടമാകുന്നത് ഒരേക്കര്‍ ഭൂമിയാണ്. മൂന്നു കെട്ടിടങ്ങള്‍ പൊളിക്കണം.
മരമില്ലിന്റെ ഓഫീസും കെട്ടിടവും നഷ്ടമാകും. വീടിന്റെ മുന്‍ ഭാഗത്തെ കാര്‍ഷെഡ് വരെ റോഡ് കയറി വരും. പാരമ്പര്യമായുള്ള സ്വത്തുക്കളില്‍ രണ്ടര ഏക്കര്‍ സ്ഥലം റോഡ് വികസനത്തിനായി കൊടുക്കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ സംഖ്യയാണ്.

RELATED STORIES

Share it
Top