ആറുവയസുകാരനെ പീഡിപ്പിച്ചു;സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു:  ആറുവയസുകാരനെ സ്‌കൂള്‍ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം.



ശുചിമുറിയില്‍ പോയ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരനായ ശ്രീനിവാസന്‍ എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരോട് വിവരം പറയുകയുമായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയില്‍ നിന്നും നീക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top