ആറുമാസത്തെ മരുന്നുമായി എത്തിയ അര്‍ബുദ രോഗിയെ പോലിസ് അറസ്റ്റ് ചെയ്തു

ഫുജൈറ: അര്‍ബുദ രോഗത്തിനുള്ള ആറുമാസത്തെ മരുന്നുമായി ദുബായിലെത്തിയ  രോഗിയെ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.തുറമുഖത്തെ ലഗേജ് പരിശോധനയില്‍ മുന്‍ നാവികസേനാംഗമായ പെറി കോപ്പിന്‍സാണ് ജയിലിലായത്. തന്റെ പക്കലുള്ളത് അര്‍ബുദരോഗികള്‍ കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളാണന്ന കോപ്പിന്‍സിന്റെ പറഞ്ഞെങ്കിലും യുഎഇ കസ്റ്റംസ് ഓഫിസര്‍ അംഗീകരിച്ചില്ല.ഫുജൈറ തുറമുഖം വഴി എത്തിയ കോപ്പിന്‍സ് ആറുമാസം കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാനായാണ് ഇത്രയും മരുന്ന് കൈയില്‍ കരുതിയത്. എന്നാല്‍, തുറമുഖത്തെ പരിശോധനയില്‍ മരുന്നുകളുടെ ശേഖരം കണ്ട കസ്റ്റംസ് ഓഫിസര്‍ അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗിയായ കോപ്പിന്‍സിന് ഇക്കാലയളവില്‍ ചികില്‍സ പോലും നിഷേധിക്കപ്പെട്ടതായി ദുബായില്‍ ജയിലുകളില്‍ ഇത്തരത്തില്‍ അകപ്പെടുന്നവരെ സഹായിക്കുന്ന 'ഡീറ്റയ്ന്‍സ് ഇന്‍ ദുബായ്' എന്ന സന്നദ്ധ സംഘടന ആരോപിക്കുന്നു. സംഘടന കോപ്പിന്‍സിന്റെ കേസ് ഏറ്റെടുത്ത് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. പിയ (24), കാമറോണ്‍ (21), മിയ (10) എന്നിവര്‍.


കോപ്പിന്‍സ് കുടുങ്ങിയത്. മരുന്നുകള്‍ കുറിച്ച കുറിപ്പടി കൈയിലുണ്ടായിരുന്നെങ്കിലും അത് കസ്റ്റംസ് ഓഫിസര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കടലില്‍ മാസങ്ങളോളം യാത്ര ചെയ്യുന്ന അദ്ദേഹം ആ സമയത്തൊക്കെ മരുന്നുകള്‍ കൈയില്‍ കരുതുക പതിവായിരുന്നു. ജനുവരി 15നാണ് കോപ്പിന്‍സിന് ഇനി കോടതിയിലെത്തേണ്ടത്.

RELATED STORIES

Share it
Top