ആറര വര്‍ഷം മുമ്പ് ഗൃഹനാഥനെ കാണാതായ സംഭവം: കൊലപാതകമെന്ന് തെളിഞ്ഞു; മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ആറര വര്‍ഷം മുമ്പ് ഗൃഹനാഥനെ കാണാതായ സംഭവത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യയും കാമുകനും പ്രായപൂര്‍ത്തിയാവാത്ത മകനുമുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസന്‍ അറിയിച്ചു.
ബേവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനായ മൊഗ്രാല്‍പുത്തുര്‍ ബെള്ളൂരിലെ മുഹമ്മദ് കുഞ്ഞി (32)യാണ് കൊല്ലപ്പെട്ടത്. 2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലപാതകം നടന്നതെന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കേണ്ടതുണ്ടെന്നും എസ്പി അറിയിച്ചു. ഒന്നാം പ്രതിയും മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുമായ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിനി സക്കീന (35), കാമുകനും മുളിയാര്‍ ബോവിക്കാനം ആലനടുക്കം സ്വദേശിയും ഇപ്പോള്‍ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍ എ ഉമര്‍ (41), സക്കീനയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ എന്നിവരേയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് കുഞ്ഞിയുടെ ലക്ഷക്കണക്കിനു രൂപ വിലവരു ന്ന സ്വത്തു തട്ടിയെടുക്കുന്നതി നും ഇയാളെ ഒഴിവാക്കുന്നതി നുമാണ് കൊലചെയ്ത ത്. ഉറങ്ങി ക്കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിെയന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സക്കീനയും ഉമറും മകനും ചേ ര്‍ന്നു മൃതദേഹം തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ടുതള്ളി. 2012 ആഗസ്ത് എട്ടിനാണ് മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്നു ബന്ധു മുഹമ്മദ് ശാഫി കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയത്.
ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പസ് ഹരജിയും ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന്, 2012 ഡിസംബര്‍ 12ന് അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.

RELATED STORIES

Share it
Top