ആറന്മുള പാര്‍ഥന്‍ ചരിഞ്ഞുആറന്മുള: പാര്‍ഥസാരഥി ക്ഷേത്രമതിലകത്തെ കൊമ്പാനയായ പാര്‍ഥന്‍ ചരിഞ്ഞു.  ഇന്നലെ വൈകീട്ട്് 3.25നാണ് ആറന്മുള  തറയില്‍മുക്കിലുള്ള ആനത്തറയില്‍ വച്ചാണ് ചരിഞ്ഞഥ്്.  48 വയസ്സുള്ള പാര്‍ഥന്റെ ആറാമത്തെ വയസിലാണ് കോന്നി സ്വദേശിയായ എം എസ് നാരായണപിള്ള ആറന്മുള ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. എരണ്ടക്കെട്ട് എന്ന രോഗമാണ് മരണകാരണം എന്നു പറയുന്നു. വ്യാഴാഴ്ച രാത്രിമുതല്‍ ചില അസ്വസ്ഥതകള്‍ പാര്‍ഥനില്‍ പ്രകടമായിരുന്നെന്ന് രണ്ടാം പാപ്പാനായ വിഷ്ണു പറഞ്ഞു. ഇന്നലെ ഉച്ചയോടെ നിലത്തുവീണ പാര്‍ഥന്‍ പിന്നെ എഴുന്നേറ്റില്ല.     അടുത്തിടെ ആറന്മുള ക്ഷേത്രത്തില്‍ നടന്ന പുഷ്പാഭിഷേകത്തിനും ക്ഷേത്രത്തിലെ തിടമ്പ് പാര്‍ഥന്‍ എടുത്തിരുന്നു. ഗജകുല പ്രജാപതി, കര്‍മദേവപ്രിയന്‍ എന്നീ പുരസ്‌കാരങ്ങളും പാര്‍ഥന് ലഭിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌ക്വാഡിലെ വിദഗ്ധരും               എത്തിയതിനുശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടക്കുകയുള്ളൂ.  ഇന്നു സംസ്‌കരിക്കും.

RELATED STORIES

Share it
Top