ആര്‍ കെ പചൗരിക്കെതിരേ കോടതി കേസെടുത്തു

ന്യൂഡല്‍ഹി: ശാസ്ത്രഞ്ജനും ടെറി (ദ എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട്) മുന്‍ തലവനുമായിരുന്ന ആര്‍ കെ പചൗരിക്കെതിരേ പീഡനമുള്‍പ്പെടെയുള്ള വകുപ്പുകള്‍ കോടതി ചുമത്തി. ടെറിയില്‍ സഹപ്രവര്‍ത്തകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണു നടപടി.
ഐപിസി 354, 354എ, 509 വകുപ്പുകളാണ് പചൗരിക്കെതിരേ ചുമത്തിയത്. ജനുവരി 4, 5 തിയ്യതികളിലാണ് വിചാരണ ആരംഭിക്കുക.
നേരത്തേ പചൗരി കോടതിയെ സമീപിക്കുകയും കേസിന്റെ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോപണം നേരത്തേ പചൗരി നിഷേധിച്ചിരുന്നു.

RELATED STORIES

Share it
Top