ആര്‍.എസ്.എസ്സും ഹിന്ദുമഹാസഭയും ദേശീയവാദികളല്ല, വര്‍ഗീയവാദികള്‍: ഇര്‍ഫാന്‍ ഹബീബ്

HABEB

മുംബൈ: ആര്‍.എസ്.എസ്സും ഹിന്ദുമഹാസഭയും ദേശീയവാദികളല്ലെന്നും മറിച്ച് അവര്‍ വര്‍ഗ്ഗീയവാദികളുമാണെന്ന് പ്രശ്‌സ്ത പ്രശ്‌സ്ത ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായ ഇര്‍ഫാന്‍ ഹബീബ്. ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന ദേശീയ പ്രക്ഷോഭങ്ങളില്‍ ഈ രണ്ടു സംഘടനകളും പങ്കെടുത്തിട്ടില്ലായെന്നും ഇര്‍ഫാന്‍ കമ്മ്യൂണലിസം കോംപാറ്റ് എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഭഗത് സിങ്,സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ അവരുടെ സമരനായകരായി അവര്‍ തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ചോ പ്രക്ഷോഭങ്ങളെക്കുറിച്ചോ അന്നും ഇന്നും ആര്‍.എസ്.എസ്സിന് ഒന്നും അറിയില്ല.1990ല്‍ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തുടങ്ങിയതാണ് ഗാന്ധിജിക്കെതിരായ പ്രസ്ഥാവനകള്‍.ഗാന്ധിജി രാഷ്ട്രപിതാവല്ലെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. രാഷ്ട്രത്തിന്റെ പിതാവ് ഗാന്ധിയല്ലെന്ന് ഋഗ്വേദത്തിന്റെ അടിസ്ഥാമാക്കി അവര്‍ വ്യാജപ്രചാരണം നടത്തുന്നു-ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
Irfan_HabibB
1947 ഡിസംബറില്‍ ആര്‍.എസ്.എസ് നേതാവ്  ഗോള്‍വാക്കര്‍ ഗാന്ധിജിക്കെതിരായ വിഷപ്രസംഗം തുടങ്ങി.ഗാന്ധിജിയെ കൊല്ലാനുള്ള ആഹ്വാനമായിരുന്നു ഇതെന്ന് പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹിഷ്ണുതയ്ക്കും അക്രമത്തിനുമെതിരായ ഗാന്ധിജിയുടെ പ്രത്യായശാസ്ത്രങ്ങള്‍ എന്നും പാവങ്ങള്‍ക്കുവേണ്ടിയായിരുന്നു.
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുസ്‌ലിം ലീഗിന്റെ കേന്ദ്രമായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും ഇവിടെ വേരുണ്ടായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു.ഗോവാല്‍ക്കര്‍ വിവാദ വര്‍ഗ്ഗീയ പ്രസ്താവനങ്ങള്‍ പത്രങ്ങള്‍ നിറഞ്ഞു നിന്ന കാലമായിരുന്നുവെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

ഇര്‍ഫാന്‍ ഹബീബ്: പഠനം: ഓക്‌സ്‌ഫോര്‍ഡ്,അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി , ഹിന്ദു-മുസ്‌ലിം മതമൗലികവാദത്തിന് എതിരെയുള്ള നിലപാടുകള്‍ കൊണ്ട് പ്രശ്‌സതന്‍. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കമ്മ്യൂണലിസം കോംപാറ്റ്: പ്രശ്‌സ്ത സാമൂഹിക പ്രവര്‍ത്തക ടീസ്താ സെത്ല്‍വാദിന്റെ ഉടമസ്ഥതിയിലുള്ള മാഗസിന്‍.

RELATED STORIES

Share it
Top