ആര്‍ ആര്‍ നഗറില്‍ വോട്ടെടുപ്പ് മാറ്റിബെംഗളൂരു: ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍നിന്ന് ആയിരക്കണക്കിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ആര്‍ആര്‍(രാജരാജേശ്വരി) നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മേയ് 28നേക്ക് മാറ്റി. ജലഹള്ളിയിലെ ഫ്‌ലാറ്റില്‍നിന്നാണു 9746 തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴിഞ്ഞദിവസം കണ്ടെടുത്തത്. സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ എണ്ണൂറോളം എണ്ണം യഥാര്‍ഥ കാര്‍ഡുകള്‍ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top