ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതുവഴി എച്ച്‌ഐവി ബാധിച്ച പെണ്‍കുട്ടി മരിച്ചുആലപ്പുഴ : തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയുടെ ഭാഗമായി രക്തം സ്വീകരിക്കുന്നതിനിടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ എച്ച്‌ഐവി സ്ഥിരീകരിച്ച പെണ്‍കുട്ടി രക്താര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞദിവസം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇന്നു മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്താര്‍ബുദ ചികില്‍സയ്ക്കിടെ ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതുവഴിയാണ് പെണ്‍കുട്ടിയ്ക്ക് എച്‌ഐവി ബാധയുണ്ടായതെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു.

RELATED STORIES

Share it
Top