ആര്‍സിസിയിലെ മരണം: ഉന്നതതല മെഡിക്കല്‍ ടീമിനെ നിയോഗിക്കണം

തിരുവനന്തപുരം: ആര്‍സിസിയിലെ ചികില്‍സാപിഴവ് കാരണം വനിതാ ഡോക്ടര്‍ മരിച്ചത് സംബന്ധിച്ച് ഉന്നതതല മെഡിക്കല്‍ ടീമിനെ നിയോഗിച്ച് സര്‍ക്കാര്‍ അനേ്വഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അനേ്വഷണ റിപോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശിച്ചു.
വനിതാ ഡോക്ടറായ മേരി റെജിയെ ചികില്‍സിച്ച രീതി ആശങ്കാജനകമാണ്. ഒരു ഡോക്ടറെ ചികില്‍സിക്കുന്നത് ഇത്തരത്തിലാണെങ്കില്‍ ആര്‍സിസിയിലെത്തുന്ന സാധാരണക്കാരന്റെ അവസ്ഥ എന്താവും. ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതി ശരിയാണെങ്കില്‍ അത് സ്വന്തം തൊഴിലിനെ അവഹേളിക്കുന്നതിന് തുല്യമാണ്. ആരോപണ വിധേയരായ ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം കേട്ടശേഷം കമ്മീഷനില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആര്‍സിസി ഡയറക്ടര്‍ക്ക് ആക്റ്റിങ് അധ്യക്ഷന്‍ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top