ആര്‍സിസിയിലെ ചികില്‍സാ പിഴവ്: ചികില്‍സാ രേഖകള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ ചികില്‍സാ പിഴവ് കാരണം വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ രോഗിയുടെ ചികില്‍സാരേഖകള്‍ ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഉന്നതതല മെഡിക്കല്‍ ടീമിനെ നിയമിച്ച് ചികില്‍സാപിഴവിനെ കുറിച്ച് അനേ്വഷിക്കണമെന്ന കമ്മീഷന്‍ ഉത്തരവില്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് ആര്‍.സി.സി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2015 ജൂണ്‍ മുതല്‍ ആര്‍സിസിയില്‍ ചികില്‍സിലായിരുന്ന ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി കെ ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആര്‍സിസിയിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡോ. റെജി ഉന്നയിക്കുന്നത്.  ആര്‍സിസിയില്‍ നിന്നും ഡോ. മേരി റെജിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top