ആര്‍മി മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്തുകൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറിലെ റോഡിലാണ് ശനിയാഴ്ച രാവിലെ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഫിസിയോതെറാപ്പിക്കായി കന്റോണ്‍മെന്റിലെ ആശുപത്രിയിലേക്കു പോയതായിരുന്നു ഇവര്‍. രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടുവരാന്‍ ഡ്രൈവറെത്തിയപ്പോള്‍ ആശുപത്രിയില്‍ ഇവരുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവില്‍ കന്റോണ്‍മെന്റ് മെട്രോ സ്‌റ്റേഷനു സമീപം മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
30കാരിയായ ഇവരുടെ ദേഹത്ത് വാഹനം കയറിയിറങ്ങിയ പാടുകളുണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ദേഹത്തിലൂടെ വാഹനം കയറ്റിയതാവാമെന്ന നിഗമനത്തിലാണ് പോലിസ്. അതേസമയം, ഹോസ്പിറ്റലില്‍ നിന്ന് ഇവര്‍ മറ്റൊരു കാറില്‍ കയറിപ്പോവുന്നതു കണ്ടവരുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ഇവരുടെ ഫോണ്‍ പോലിസ് പരിശോധിച്ചുവരുകയാണ്.

RELATED STORIES

Share it
Top