ആര്‍ബിയു ഡിലിറ്റ്: അമിതാഭ് ബച്ചന്‍ പുറത്ത്

കൊല്‍ക്കത്ത: ഡിലിറ്റ് സ്വീകര്‍ത്താക്കളുടെ പട്ടികയില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര് രബീന്ദ്ര ഭാരതി സര്‍വകലാശാല (ആര്‍ബിയു) അവസാന നിമിഷം ഒഴിവാക്കി.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നിര്‍ദേശപ്രകാരമാണ് ബച്ചനെ ഒഴിവാക്കിയതെന്നു വൈസ് ചാന്‍സലര്‍ സബ്യസായി ബന്ധു റായ് ചൗധരി അറിയിച്ചു. അര്‍ഹരായവര്‍ക്ക് അവരുടെ അഭാവത്തില്‍ ബഹുമതി സമ്മാനിക്കരുതെന്ന് വാഴ്‌സിറ്റി അധികൃതര്‍ക്ക് ത്രിപാഠി നിര്‍ദേശം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനു നേരത്തേ ഏറ്റതിനാല്‍ ആര്‍ബിയുവിന്റെ 43ാംമത് ബിരുദദാന സമ്മേളനത്തില്‍ ഡിലിറ്റ് സ്വീകരിക്കാന്‍ തനിക്ക് എത്താനാവില്ലെന്നു ബച്ചന്‍ നേരത്തേ പറഞ്ഞിരുന്നു. മെയ് എട്ടിനാണ് ബിരുദദാന സമ്മേളനം. എഴുത്തുകാരന്‍ നബനിത ദേവ് സെന്‍, ചിത്രകാരന്‍ ജതിന്‍ദാസ്, ശാസ്ത്രീയ സംഗീതജ്ഞന്‍ പണ്ഡിറ്റ് അമിയ രഞ്ജന്‍ ബന്ദ്യോപാധ്യായ എന്നിവരാണ് ഡിലിറ്റ് സ്വീകരിക്കുന്ന മറ്റുള്ളവര്‍.

RELATED STORIES

Share it
Top