ആര്‍ട്‌സ് കോളജില്‍ സംഘര്‍ഷം

കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എസ്എഫ്‌ഐ, കെഎസ്‌യു-എംഎസ്എഫ് സംഘര്‍ഷം. ഇന്നലെ രാവിലെയായിരുന്നു സംഭവം. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് അരുണ്‍ സി മുരളിക്ക് പരിക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
കെഎസ്‌യു-എംഎസ്എഫ്— സംഘടനകള്‍ യുഡിഎസ്എഫ് എന്ന ബാനറിലാണ് കോളജില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസം മുമ്പ്് എസ്എഫ്‌ഐയുടെ ബാനറുകളും കൊടികളും അജ്ഞാതര്‍ നശിപ്പിച്ചിച്ചിരുന്നു. സ്റ്റുഡന്‍സ് യൂണിയന്‍ ഓഫിസും ചായം പൂശി വികൃതമാക്കിയിരുന്നു. ഇന്നലത്തെ  സംഘര്‍ഷത്തെ തുടര്‍ന്ന്‌രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ഒന്നാം വര്‍ഷക്കാര്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കും ക്ലാസുണ്ടായിരിക്കുമെന്ന് പിന്‍സിപ്പല്‍ ജയശ്രീ അറിയിച്ചു.

RELATED STORIES

Share it
Top