ആര്‍ട്ട് ഡീ ടൂര്‍ സാംസ്‌കാരികയാത്ര പര്യടനം തുടങ്ങി

കണ്ണൂര്‍: അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സന്ദേശവുമായി യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ആര്‍ട്ട് ഡീടൂര്‍ സാംസ്‌കാരിക യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ്സിലൊരുക്കിയ മള്‍ട്ടിമീഡിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് പ്രധാന ആകര്‍ഷണം. നാടകം, നാടന്‍പാട്ടുകള്‍, തല്‍സമയ ചിത്രരചന എന്നിവയുമായി കലാകാരന്മാരും ഒപ്പമുണ്ട്. ഇന്നലെ രാവിലെ ന്യൂമാഹി ടൗണില്‍ ആദ്യസ്വീകരണം നല്‍കി.
യുവജന ബോര്‍ഡംഗം സന്തോഷ് കാല, ജില്ലാ കോ-ഓഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദ് പൃത്തിയില്‍, സംഘാടക സമിതി ചെയര്‍മാന്‍ എ വി ചന്ദ്രദാസന്‍, പഞ്ചായത്ത് പ്രസിഡന്റ് സി കെ റീജ, സി കെ പ്രകാശന്‍ സംസാരിച്ചു. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളും ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലും സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. തലശ്ശേരി, മുഴപ്പിലങ്ങാട്, കണ്ണൂര്‍, വളപട്ടണം എന്നിവിടങ്ങളിലും സ്വീകരണമുണ്ടായി.
ഇന്നു രാവിലെ 9.30ന് ധര്‍മശാല, 10.30ന് തളിപ്പറമ്പ്, മൂന്നിന് പരിയാരം, 5.30ന് പയ്യന്നൂര്‍ എന്നിവിടങ്ങളിലും വരവേല്‍പ് നല്‍കും.

RELATED STORIES

Share it
Top