ആര്‍ടി ഓഫിസ് പരപ്പയില്‍ തന്നെ വേണം: സിപിഎം

നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പയില്‍ ആര്‍ടി ഓഫിസ് അനുവദിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിച്ച് വെള്ളരിക്കുണ്ടില്‍ അനുവദിച്ചാല്‍ ഇവിടെ ഇടതു മുന്നണി സംവിധാനം തന്നെ ഇല്ലാതാകുമെന്ന് സിപിഎം ഏരിയാ നേതാവിന്റെ മുന്നറിയിപ്പ്.
മലയോര പ്രദേശത്തെ അനുദിനം വികസിച്ചു വരുന്ന വാണിജ്യ സിരാ കേന്ദ്രമായ പരപ്പയില്‍ തന്നെ പ്രസ്തുത ആര്‍ടി ഓഫിസ് അനുവദിക്കാന്‍ ഇടതുമുന്നണി എടുത്ത തീരുമാനം ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതെന്നാണ് ആക്ഷേപം.  ആര്‍ടി ഓഫിസ് പരപ്പയില്‍ തന്നെ സ്ഥാപിക്കാന്‍ സിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നതായി ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു.
എന്നാല്‍ ജില്ലാകലക്്ടര്‍ മന്ത്രിക്ക് സമര്‍പ്പിച്ച റിപോര്‍ട്ട് പരിശോധിക്കാതെ മടക്കിയതിനാല്‍ ആര്‍ടി ഓഫിസ് പരപ്പയില്‍ തന്നെ അനുവദിക്കപ്പെടുന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.  മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറെയൊന്നും ഇല്ലാത്ത കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ വികസനത്തിന് പുതിയ ഓഫിസ് ഉപകരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top