ആര്‍ജെഡി നേതാവ് പ്രഭുനാഥ് സിങിന് ജീവപര്യന്തംബിഹാര്‍: 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കൊലപാതക കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് പ്രഭുനാഥ് സിങിന് ജീവപര്യന്തം തടവ്.  63കാരനായ സിങിനെ കൂടാതെ രണ്ട് സഹോദര്‍ന്‍മാര്‍ക്കും കോടതി ശിക്ഷ വിധിച്ചു.  1995ല്‍ മുന്‍ ജനതാദള്‍ നേതാവായ അശോക് സിങിനെ കൊലപ്പെടുത്തിയ കേസില്‍  രണ്ട് ദശകത്തിന് ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. 10വര്‍ഷ കഠിനതടവും 40000 രൂപ 3 പേരും പിഴയടക്കണമെന്നും ഹാസിയാബാദ് കോടതി വിധിപ്രസ്താവനയില്‍ പറഞ്ഞു. വിധിയില്‍ അശോക് സിങിന്റെ ഭാര്യ സംതൃപ്തി രേഖപ്പെടുത്തി. വിധിക്കു പിറകേ പ്രഭുനാഥ് സിങിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്ത് പോലിസ് ഹസാരിബാഗ് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു. വിധിക്കെതിരേ പ്രഭുനാഥ് സിങ് അപ്പീല്‍ നല്‍കുമെന്നാണ് വിവരം. 1995ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രഭുനാഥ് സിങിനെ പരാജയപ്പെടുത്തിയ അശോക് സിങ് അതിന് ശേഷം അദ്ദേഹത്തിന്റെ ഔദ്യോഗികവസതയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top