ആര്‍കെ നഗറില്‍ 77.68 ശതമാനം പോളിങ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി. 2,28,234 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,77,074 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ചെന്നൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡി കാര്‍ത്തികേയന്‍ അറിയിച്ചു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ എട്ടു മുതല്‍ തന്നെ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പോളിങ് അവസാനിച്ച വൈകീട്ട് അഞ്ചിനുശേഷവും നിരവധി പേരാണ് വരികളില്‍ കാത്തുനിന്നിരുന്നത്. തമിഴ്‌നാട്ടിലെ പ്രമുഖ പാര്‍ട്ടികള്‍ അഭിമാനപോരാട്ടമായാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് കണക്കാക്കുന്നത്.

RELATED STORIES

Share it
Top