ആര്‍എസ്പി യുഡിഎഫില്‍ ഉറച്ച് നില്‍ക്കും : ഉമ്മന്‍ചാണ്ടി

മലപ്പുറം: ആര്‍എസ്പി യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ട് പാര്‍ട്ടി പത്രത്തില്‍ കോടിയേരിയുടെ ലേഖനം വന്നതിനെകുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കള്‍ മാണിക്കു പിറകെ നടന്നത് വെറുതെയായില്ലേ. ഇടതുപക്ഷത്തിനു ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് പുതിയ ഘടകകക്ഷികളെ തേടി അലയുന്നത്. ഉമ്മന്‍ചാണ്ടി പറഞ്ഞു.

RELATED STORIES

Share it
Top