ആര്‍എസ്പിയുടെയും കുഞ്ഞുമോന്‍ വിഭാഗത്തിന്റെയും നേതാക്കള്‍ ലെനിനിസ്റ്റില്‍ ചേര്‍ന്നു

കൊല്ലം:  ആര്‍എസ്പിയുടെയും കോവൂര്‍ കുഞ്ഞുമോന്‍ വിഭാഗത്തിന്റെയും സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ആര്‍എസ്പി ലെനിനിസ്റ്റില്‍ ചേര്‍ന്നു. ആര്‍എസ്പി മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും ഗവ. എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി എസ് രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം വി ജി സുധാകരന്‍ പിള്ള, കശുവണ്ടി തൊഴിലാളി യൂനിയന്‍ ജോയിന്റ് സെക്രട്ടറി സി ഉണ്ണി, പനപ്പെട്ടി ബ്രാഞ്ചുസെക്രട്ടറി സുനില്‍, മണ്ഡലം കമ്മിറ്റിയംഗം കൃഷ്ണകുമാര്‍, മുതുപിലാക്കാട് ബ്രാഞ്ച് സെക്രട്ടറി ലാലു, പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രതീഷ്, ആര്‍വൈ എഫ് മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീരാജ്, മുന്‍കിഴക്കേല്ലട ലോക്കല്‍ സെക്രട്ടറി ശ്യാം കല്ലട, മഹിളാസംഘം താലൂക്ക് കമ്മിറ്റിയംഗം സുധര്‍മ്മ, കര്‍ഷക തൊഴിലാളിയൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം ബൈജു പെരുവേലിക്കര, മണ്ഡലം കമ്മിറ്റിയംഗം വയലില്‍ ബാബു, കുന്നത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ജിനു തങ്കച്ചന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി കോതപുരം അനില്‍, കുഞ്ഞുമോന്‍ വിഭാഗം ജില്ലാ സെക്രട്ടറിയേറ്റംഗം ആനയടി സജീവ്, ജില്ലാ കമ്മിറ്റിയംഗം ആരണ്യകം ശ്രീകുമാര്‍, കഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് മുന്നൂറോളം പ്രവര്‍ത്തകര്‍ ആര്‍എസ്പി ലെനിനിസ്റ്റില്‍ ചേര്‍ന്നത്. ലയനസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പിടി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബൈജു പെരുവേലിക്കര അധ്യക്ഷത വഹിച്ചു. ഇടത്തറ ഷാജഹാന്‍, ജില്ലാ സെക്രട്ടറി അഡ്വ. പികെ ബാബു, കെ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. വി ജി സുധാകരന്‍ പിള്ളയെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top