ആര്‍എസ്എസ് സ്ഥാപകന്‍ സ്വാതന്ത്ര്യസമരത്തെ നിരുല്‍സാഹപ്പെടുത്തിയിരുന്നു; സംഘിതെറിവിളികള്‍ക്ക് ചുട്ടമറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍


കൊച്ചി: ആര്‍എസ്എസ് സ്ഥാപകന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നവരെ നിരുല്‍സാഹപ്പെടുത്തിയിരുന്നുവെന്ന വിവരം ചാനല്‍ പരിപാടിക്കിടെ വ്യക്തമാക്കിയതിന് മാധ്യമപ്രവര്‍ത്തകനെതിരേ തെറിവിളികളും വ്യാജപ്രചരണവുമായി സംഘപരിവാരം. ആര്‍എസ്എസ് പ്രചരണത്തെ പൊളിച്ചടിക്കുന്ന തെളിവുകളുമായി മാധ്യമപ്രവര്‍ത്തകന്റെ മറുപടിയും.

റിപോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ പരിപാടിയിലാണ് വാര്‍ത്താ അവതാരകനായ അഭിലാഷ് മോഹന്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ തുറന്നു കാട്ടിയത്. ബിജെപി നേതാവ് ശിവശങ്കരനോടുള്ള പ്രതികരണമായാണ് ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയതായി അഭിലാഷ് പറഞ്ഞത്.
രണ്ടാം സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു അഭിലാഷിന്റെ പരാമര്‍ശം. ഇത് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് ചര്‍ച്ചയില്‍ ബിജെപി നേതാവ് വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് അഭിലാഷ് ആര്‍എസ്എസിനെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും ബിജെപി നേതാവ് അഭിലാഷിന്റെ കള്ളങ്ങള്‍ പൊളിച്ചു എന്നുമായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. ഈ പ്രചരണമാണ് അഭിലാഷ് പൊളിച്ചടുക്കിയത്. അഭിലാഷിന് തെറ്റ് പറ്റിയെന്നും അഭിലാഷിന്റെ കള്ളങ്ങള്‍ പിടികൂടിയെന്നുമുള്ള പ്രചരണവും വീഡിയോയും വ്യാപകമായി പ്രചരിച്ചതോടെയാണ് അഭിലാഷ് വിശദീകരണവുമായി രംഗത്തെത്തിയത്.

ചാനല്‍ ചര്‍ച്ചയുടെ പിറ്റേന്ന് ബിജെപി നേതാവ് സ്റ്റുഡിയോയില്‍ വരികയും ഒരു പുസ്തകവും കുറച്ചു പേപ്പറുകളും തരികയും താന്‍ പറഞ്ഞത് വസ്തുതയല്ല എന്ന് വാദിക്കുകയും ചെയ്‌തെന്ന് അഭിലാഷ് പറയുന്നു. പരിശോധിച്ചു നോക്കാം എന്ന് പറഞ്ഞു അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയുടെ വീഡിയോ അദ്ദേഹത്തിന്റെ സഹായി പകര്‍ത്തിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഇപ്പോള്‍ സംഘപരിവാര പ്രചാരണം.

[embed]https://www.facebook.com/abhilash.mohanan.581/posts/10216710762552409[/embed]
താന്‍ ഉദ്ധരിച്ച അയോദ്ധ്യ പ്രിന്റേഴ്‌സ് അച്ചടിച്ച കുരുക്ഷേത്ര പ്രകാശന്റെ ശ്രീ ഗുരുജി സാഹിത്യ സര്‍വസം പുസ്തകം ഇവിടെ ഇടുകയാണെന്ന് അഭിലാഷ് മറുപടിയായി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാന്‍ പോകുംമുമ്പ് സ്വന്തം ആചാര്യന്‍ എഴുതിവെച്ചിരിക്കുന്നതെങ്കിലും ഒന്ന് വായിക്കൂ എന്നാണ് അഭിലാഷിന്റെ പോസ്റ്റ്.

രാഷ്ട്രഭാഷ മാത്രം അറിയുന്ന സംഘികള്‍ക്ക് വേണ്ടി ശ്രീഗുരുജി സമഗ്ര ദര്‍ശന്‍ മൂലകൃതിയും രണ്ടാമത്തെ പോസ്റ്റിലൂടെ അഭിലാഷ് പുറത്തു വിട്ടിട്ടുണ്ട്.

[embed]https://www.youtube.com/watch?time_continue=687&v=gmNNMlcNBlM[/embed]
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top