ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം: സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 10പേര്‍ക്കു വെട്ടേറ്റു

കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് പുളിയഞ്ചേരിയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം. സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം 10പേര്‍ക്ക് വെട്ടേറ്റു. പുളിയഞ്ചേരി കെടിഎസ് വായനശാലയില്‍ ഇരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാപരിധിയില്‍ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.

RELATED STORIES

Share it
Top