'ആര്‍എസ്എസ് ശ്രമം ഗുരുതര പ്രത്യാഘാതമുണ്ടാക്കും'

മട്ടന്നൂര്‍: ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ആര്‍എസ്എസ് ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി സി റസാഖ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലുടനീളം കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ഗൂഢനീക്കം നടത്തുകയാണ്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വട്ടോളിയിലെ ആക്രമണം. ഏതാനും മാസങ്ങളായി കണ്ണവം മേഖലയില്‍ ആര്‍എസ്എസ് മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് സമാധാനം നിലനില്‍ക്കുന്നത്. അതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഉന്നതതല ഗൂഢലോചനയുടെ ഫലമായി അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍എസ്എസിന്റെ നിരന്തര ആക്രമണത്തെ പോലിസ് കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് അക്രമികള്‍ക്ക് പ്രചോദനമാവുന്നുണ്ട്.
അക്രമത്തെ എന്തുവില കൊടുത്തും ബഹുജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും. അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top