ആര്‍എസ്എസ് വോട്ട് വേണ്ടെന്ന കോടിയേരിയുടെ നിലപാട് തള്ളി കാനം

കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ വോട്ട് തന്നാലും സ്വീകരിക്കുമെന്ന് കാനം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എങ്ങനെയാണ് ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയുക. മുഖ്യ എതിരാളി അവിടെയും ഇവിടെയും കാണുന്ന ബിജെപിയല്ല, മറിച്ച് കോണ്‍ഗ്രസ്സാണെന്നും കാനം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം ഇല്ലാതെയാണ് കഴിഞ്ഞതവണ എല്‍ഡിഎഫ് അവിടെ ജയിച്ചതെന്നും കാനം പറഞ്ഞു.

RELATED STORIES

Share it
Top