ആര്‍എസ്എസ് രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനം

പറവൂര്‍: ആര്‍എസ്എസ് രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമാണെന്ന് മുന്‍ എംപി കെ പി ധനപാലന്‍. പലപ്പോഴും ജീവകാരുണ്യത്തിന്റെ കുപ്പായമിടുകയും സാംസ്‌ക്കാരിക സംഘടന എന്ന് പ്രചരിപ്പിക്കുകയും ചെയ്യുമെങ്കിലും ഒരു നൂറ്റാണ്ടോട് അടുക്കുന്ന ആര്‍ എസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അല്‍പം പോലും മനുഷ്യത്വമില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് പറയാന്‍ കഴിയും. രാജ്യത്തെ ഇന്നത്തെ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ് എസാണ്. പശുവിന്റെ പേരിലും മതജാതിവിദ്വേഷത്തിന്റെ പേരിലും ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും പിന്നില്‍ ആര്‍എസ് എസാണ്. ഈ വംശീയ വെറിക്കെതിരേ ജനാധിപത്യപരമായ പോരാട്ടത്തിന് മറ്റ് അഭിപ്രായഭിന്നതകള്‍ മാറ്റിവച്  മതേതര പ്രസ്ഥാനങ്ങള്‍ ഒന്നിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പറവൂരിലെ സ്ഥാപക നേതാക്കളിലൊരാളും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കെ എം സുല്‍ത്താന്‍ മൊയ്തീന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ലീഗ് ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സക്രട്ടറി കെ എ അബദുല്‍ കരിം, ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി എം കാസിം, കെ എ ഹംസ, സി എം ഹുസൈന്‍, കെ എ ഇബ്രാഹിം കുട്ടി, വിജയ് ഗണേഷ്, കെ കെ അബ്ദുല്ല, അന്‍വര്‍ കൈതാരം, എന്‍ എ ഹമീദ്. വി പി എ കരിം, ടി ബി നസീര്‍, എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top