ആര്‍എസ്എസ് രക്തദാഹത്തിനെതിരേ സിപിഎം പ്രതിരോധ സംഗമം

പാനൂര്‍: ആര്‍എസ്എസിന്റെ രക്തദാഹത്തിന് മുമ്പില്‍ കീഴടങ്ങാന്‍ മനസ്സില്ലെന്നും ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി പാനൂര്‍ ബസ് സ്റ്റാന്റില്‍ പ്രതിരോധ സംഗമം നടത്തി. പാനൂര്‍ ഏരിയയില്‍പെട്ട കൈവേലിക്കല്‍, പാറാട്, കടവത്തൂര്‍, താഴെ പൂക്കോം, താഴെ ചമ്പാട്, പാത്തിപ്പാലം എന്നിവിടങ്ങളില്‍ നിന്നു പ്രതിരോധ ജാഥകള്‍ പാനൂരില്‍ സംഗമിച്ചു.
കൈവേലിക്കലില്‍ നിന്നാരംഭിച്ചു ജാഥയ്ക്ക് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം എം സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ എന്നിവരും പാത്തിപാലത്ത് നിന്നാരംഭിച്ച ജാഥയ്ക്കു ജില്ലാ സെക്രട്ടേറിയറ്റംഗം പനോളി വല്‍സന്‍ കെ ഇ കുഞ്ഞബ്ദുല്ല എന്നിവരും പാറാട് നിന്നാരംഭിച്ച ജാഥയ്ക്കു ജില്ലാ സെക്രട്ടേറിയറ്റംഗം വി നാരായണന്‍, എ വി ബലന്‍ എന്നിവരും കടവത്തൂരില്‍ നിന്നാരംഭിച്ച ജാഥയ്ക്കു ജില്ലാ കമ്മിറ്റിയംഗം കെ വി സുമേഷും താഴെ ചമ്പാട് നിന്നാരംഭിച്ച ജാഥയ്ക്ക് സംസ്ഥാന കണ്‍ട്രോള്‍ കമ്മിറ്റിയംഗം ടി കൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം കെ കെ പവിത്രനും താഴെ പൂക്കോമില്‍ നിന്നുമാരംഭിച്ച ജാഥയ്ക്കു ജില്ലാ സെക്രട്ടേറിയറ്റംഗം കെ കെ നാരായണനും ജില്ലാ കമ്മിറ്റിയംഗം പി ഹരീന്ദ്രനും നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് പി ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുല്ല, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി നാരായണന്‍, കെ കെ നാരായണന്‍, ടി കൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top