ആര്‍എസ്എസ് ബന്ധം വര്‍ഗീയവാദിയാക്കില്ല: മക്കാ മസ്ജിദ് ജഡ്ജി

ഹൈദരാബാദ്: ആര്‍എസ്എസുമായി ബന്ധമുണ്ടെന്നതിനാല്‍ ഒരു വ്യക്തി വര്‍ഗീയവാദിയോ സാമൂഹികവിരുദ്ധനോ ആവുന്നില്ലെന്നു മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ട എന്‍ഐഎ കോടതി ജഡ്ജി കെ രവീന്ദര്‍ റെഡ്ഡി.
കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുള്ള വിധിന്യായത്തിലാണ് ജഡ്ജിയുടെ പരാമര്‍ശം. കേസിലെ പ്രതിയായ സ്വാമി അസീമാനന്ദ സ്‌ഫോടനത്തില്‍ പങ്കാളിത്തമുള്ളതായി നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു.
എന്നാല്‍, നിയമത്തിന്റെ പരിധിക്ക് പുറത്തുനിന്നുള്ള ഈ കുറ്റസമ്മതം കളവാണെന്ന് ജസ്റ്റിസ്് റെഡ്ഡിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നു. പോലിസ് കസ്റ്റഡിയില്‍ വച്ചുള്ള അസീമാനന്ദയുടെ മൊഴി സ്വമേധയാ ഉള്ളതല്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

RELATED STORIES

Share it
Top