ആര്‍എസ്എസ് ബന്ധം: കാനവും കോടിയേരിയും നാടകം കളിക്കുന്നു

ചെങ്ങന്നൂര്‍: സംഘപരിവാരവുമായി രഹസ്യ ധാരണയുണ്ടാക്കിയ ശേഷം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ജനങ്ങളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണെന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. ആര്‍എസ്എസ് ഫാഷിസത്തെ എന്നും എതിര്‍ക്കുന്ന കോണ്‍ഗ്രസ് അവരുടെ വോട്ട് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, സംഘപരിവാരവുമായി രഹസ്യബന്ധം നിര്‍മിച്ച ശേഷം പരസ്പരവിരുദ്ധമായ അഭിപ്രായം പറഞ്ഞു നാടകം കളിക്കുകയാണ് ഇടതുമുന്നണി ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ പറയാറുള്ളതുപോലെ നാക്ക് പിഴയാണ് എന്നുപറഞ്ഞ് ആര്‍എസ്എസ് അനുകൂല സമീപനം കാനം പിന്നീട് തിരുത്തുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top