ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: 11 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൂര്യാട് പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് സിപിഎം പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചത്.


മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍, മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു, കിഴക്കയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍.2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top