ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം: ലീഗില്‍ കൂട്ടനടപടി

അടിമാലി: അടിമാലി സഹകരണ ബാങ്കി ലെ നിയമനങ്ങളെ സംബന്ധിച്ച് യുഡിഎ ഫില്‍ പൊട്ടിത്തെറി രൂക്ഷമായി. ലീഗ്  നേതാക്കളുടെ ഒത്താശയോടെ ആര്‍എസ് എസ് പ്രവര്‍ത്തകന് നിയമനം നല്‍കിയ ലീഗ് ജില്ലാ ട്രഷറര്‍ മുഹമ്മദ് റിയാദ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അലി വെട്ടിക്കാട്ട് എന്നിവരെ ജില്ലാ നേതൃ ത്വം പുറത്താക്കിയത്.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടിയാ ണ് റിയാദ്.ഒരു കോടിയോളം കോഴ വാങ്ങി യാണ് ഏഴ് പേരേ ബാങ്കില്‍ വിവിധ തസ്തികകളില്‍ നിയമിച്ചത്. ഇതില്‍ ആര്‍ എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് നിയമനം ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് നേതൃത്വം ജില്ലാ ഭാരവാഹികള്‍ ക്ക് പരാതി നല്‍കിയിരുന്നു.ലീഗിന്റെ മണ്ഡലം കമ്മിറ്റിയില്‍ യൂത്ത് ലീഗും ലീഗ് നേതൃത്വവും തമ്മില്‍ രൂക്ഷമായ അഭിപ്രാ യ വ്യത്യാസം രൂപപ്പെട്ടിരുന്നു. ഇതിനിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ കരുവാക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി നടപടി നേരിട്ട ലീഗ് നേതാക്കളുടെ ആരോ പണം.  നിയമനങ്ങളിലെ കോഴ വീതം വക്കുന്നതി നെ സംബന്ധിച്ച്  കോണ്‍ഗ്രസിലും പൊട്ടി ത്തെറി തുടങ്ങിയിരുന്നു.  പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേതൃത്വത്തി നെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.15ലക്ഷം മുതലാണ് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും കോഴ കൈപ്പറ്റിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടത്തിയ നിയമനങ്ങളിലും വന്‍ അഴിമതിയാണ് അന്ന് കോണ്‍ഗ്രസും യുഡിഎഫും നടത്തിയത്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരേയും തഴഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം നല്‍കിയത് കോണ്‍ഗ്രസ് ലീഗ് ബിജെപി   അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഒരു വിഭാഗം നേതൃത്വത്തിനെ തിരെ രംഗത്ത് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ തെരുവിലേക്കും എത്താനാണ് സാധ്യത.

RELATED STORIES

Share it
Top