ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമം; ഒരാള്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പൊടിയന്‍ ബസാറില്‍ ഗുജറാത്ത് ബിജെപി വിജയത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ആര്‍എസ്എസ് നേതാവ് വെങ്കിടങ്ങ് വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ രാജേഷിനെ(26) കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജിതിന്‍ ഒളിവിലാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനായ പടമാട്ടുമ്മല്‍ ആന്റണിയുടെ മകന്‍ ലിപിന്‍ പീറ്ററിന്റെ വീടുകയറി അക്രമിച്ച കേസിലാണ് അറസ്റ്റ് നടന്നത്. ലിപിനെ അടിച്ചു വീഴ്ത്തിയ ശേഷം ഒരു വയസു മാത്രമായ കുഞ്ഞിനെ കൈയ്യില്‍ എടുത്തുകൊണ്ട് കൊല്ലുമെന്ന് പറഞ്ഞപ്പോള്‍ രക്ഷിക്കാന്‍ എത്തിയ കുഞ്ഞിന്റെ അമ്മ രഹ്‌നയെയും ഇവര്‍ അടിച്ചുവീഴ്ത്തിയിരുന്നു. എടവിലങ്ങ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ആര്‍എസ്എസ് നേതാവ് വിജയിച്ചിരുന്നു. അന്ന് തുടങ്ങിയതാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള അക്രമം.  പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top