ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: പങ്കില്ലെന്ന് എസ്ഡിപിഐ

പൊന്നാനി: പൊന്നാനിയില്‍ നടന്ന അക്രമ സംഭവമായി എസ്ഡിപിഐക്ക് യാതൊരു ബന്ധവുമില്ലന്ന് നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .ആര്‍ എസ്എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ എസ് ഡിപിഐക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നേതാക്കള്‍ വിശദീകരണം നല്‍കിയത്. പൊന്നാനിയില്‍ ഇതിന് മുമ്പും സി പിഎം ആര്‍എസ്എസ്  സംഘട്ടനങ്ങള്‍ നടന്നിരുന്നു .അതിന്റെ തുടര്‍ച്ചയാണോ ഇതെന്ന് അന്വേഷിക്കണം. ഈ അക്രമ സംഭവത്തിലേക്ക് എസ്ഡിപി ഐ യെ വലിച്ചിഴക്കരുതെന്നും അത്തരം കുത്സിത നീക്കത്തെ ശക്തമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അന്‍വര്‍, സെക്രട്ടറി ഫത്താഹ്, ചന്ദ്രന്‍, നജ്മുദ്ദീന്‍എന്നിവര്‍  സംസാരിച്ചു

RELATED STORIES

Share it
Top