ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടിതൃശൂര്‍: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനെതിരെ പാര്‍ട്ടി നടപടിക്ക് ശുപാര്‍ശ. അരുണനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
ആര്‍എസ്എസ് സേവാ പ്രമുഖ് ആയിരുന്ന പിഎസ് ഷൈനിന്റെ സ്മരാണാര്‍ത്ഥം ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയിലാണ് എംഎല്‍എ  ഉദ്ഘാടകനായത്. ചടങ്ങില്‍ പുസ്തകം വിതരണം ചെയ്യുകയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

RELATED STORIES

Share it
Top