ആര്‍എസ്എസ് നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരത: എസ്ഡിപിഐ

മലപ്പുറം: സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ ഉന്‍മൂലനത്തിനാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. ദലിത് മുസ്്‌ലിം സമുഹത്തെ ഉന്‍മൂലനം ചെയ്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന രാജ്യദ്രോഹികളെ ജനം തെരുവില്‍വിചാരണ ചെയ്യുന്ന കാലം വിദൂരമല്ല.
ആര്‍എസ് എസ് ഒറ്റുകാരുടെയും രാജ്യദ്രോഹികളുടെയും ആള്‍കൂട്ടം മാത്രമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതും ഗാന്ധിയെ കൊലപ്പെടുത്തിയതും ഗുജറാത്ത് കലാപവും തൊട്ട് മുസ്്‌ലിം വിരോധത്തില്‍ ക്ഷേത്രത്തിലെ പ്രാര്‍ത്ഥന മുറിയില്‍ പൂട്ടിയിട്ട് നടത്തിയ കൂട്ട ബലാത്സംഗം വരെയുള്ള ക്രൂരതകള്‍ അരങ്ങേറുന്നത് ഈയൊരു സംഘടനയുടെ തണലിലാണ്.
യുപിയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവവും പുറത്തുവന്നിട്ടുണ്ട്. ഇത്രയേറെ നിഷ്ഠൂരതയും വൃത്തികേടും കാണിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ബിജെപിയെ എങ്ങനെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വിളിക്കാന്‍ കഴിയുകയെന്നത് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കടമ ജനതയുടെ ക്ഷേമമാണെന്നിരിക്കെ അധികാരത്തിന്റെ ഹുങ്കില്‍ ചെയ്തു കൂട്ടുന്ന നരമേധം ജനങ്ങള്‍ തന്നെ അവസാനിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ്മാരായ വി ടി ഇഖ്‌റാമുല്‍, അഡ്വ. സാദിഖ് നടുതൊടി, സെയ്തലവി ഹാജി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ബാബു മണി കരുവാരക്കുണ്ട്, മുസ്തഫ, ഹംസ മഞ്ചേരി. ഹംസ അങ്ങാടിപ്പുറം സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.

RELATED STORIES

Share it
Top