ആര്‍എസ്എസ് നടത്തിയ അക്രമണം മതേതര കേരളത്തിന് അപമാനമാനം: എസ്ഡിപിഐ

പത്തനംതിട്ട: കുമ്പനാട് െ്രെകസ്തവ ദേവാലയത്തിന് നേരേ ആര്‍എസ്എസ് നടത്തിയ അക്രമണം മതേത്വര കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് വെളിവാക്കുന്നതെന്നും എസ്ഡിപിഐ അഭിപ്രായപ്പെട്ടു. നിലയ്ക്കല്‍ ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്ത സംഭവത്തില്‍  കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള നിലയ്ക്കലിലെ പശു സംരക്ഷണ കേന്ദ്രത്തിലാണ് പശുക്കല്‍ പട്ടിണിമൂലം ചത്തത്.  അധികാരികളുടെ ക്രൂരത മിണ്ടാപ്രാണികളോട് ചെയ്യരുതെന്നും കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണം. സംസ്ഥാന ബജറ്റില്‍ ജില്ലക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, മുഹമ്മദ് അനീഷ്, റിയാഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top