ആര്‍എസ്എസ് തീവ്രവാദികള്‍; സിദ്ധരാമയ്യക്ക് എതിരെ പരാതി

മംഗളൂരു: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്ന പ്രസ്താവന നടത്തിയതിനു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി വിഭാഗം പരാതിനല്‍കി. ബിജെപിക്കാര്‍ ഗോഡ്‌സെയുടെ പിന്‍മുറക്കാരാണ്. അവര്‍ മാനുഷിക പരിഗണനയില്ലാത്തവരും തീവ്രവാദികളെ പോലെയുള്ളവരുമാണെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടന്ന പരിപാടിയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നത്. ബിജെപി സംസ്ഥാന വക്താവും എംഎല്‍എയുമായ എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പോലിസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്.

RELATED STORIES

Share it
Top