ആര്‍എസ്എസ് ചരിത്രം സിനിമയാക്കുന്നുവെന്ന വാര്‍ത്ത വ്യാജം:പ്രിയദര്‍ശന്‍

തിരുവനന്തപുരം: താന്‍ ആര്‍എസ്എസിന്റെ ചരിത്രം സിനിമയാക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ അറിവില്‍ അങ്ങനെയൊരു ചിത്രമില്ലെന്നും ഇത്തരം നുണപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടേതായ സ്വാര്‍ത്ഥ താല്‍പര്യങ്ങളുണ്ടെന്നും പ്രിയദര്‍ശന്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പ്രതികരിച്ചു.അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ ആര്‍എസ്എസ് ചരിത്രം പറയുന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, അക്ഷയ് കുമാറിനെവച്ച് അടുത്ത സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നും എന്നാല്‍ അതൊരു ചരിത്ര സിനിമ ആയിരിക്കില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top