ആര്‍എസ്എസ് കാര്യാലയത്തിലെ ബോംബ് ശേഖരം കലാപത്തിനുള്ള തയ്യാറെടുപ്പ്: എസ്ഡിപിഐ

നാദാപുരം: കല്ലാച്ചി ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തത് കലാപത്തിനുള്ള തയ്യാറെടുപ്പാണെന്ന് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ആര്‍എസ്എസ് ശക്തികേന്ദ്രമായ ആവോലത്ത്— സമാന ശക്തിയുള്ള ബോംബുകള്‍ കണ്ടെത്തിയത്.
കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കലാപം നടത്തി രാഷ്ട്രീയലാഭം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആയുധശേഖരണമെന്നു നേതാക്കള്‍ പറഞ്ഞു. നാദാപുരത്ത് ആര്‍ എസ്എസ് ശക്തികേന്ദ്രങ്ങളില്‍ കുന്ന്കൂടുന്ന ആയുധശേഖരണത്തില്‍ പോലിസ് ശക്തമായ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അയ്യൂബ് തീര്‍ച്ചാലോത് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ സി കെ സുബൈര്‍, ടി വി ഹമീദ്, ഉമ്മര്‍ കല്ലോളി, ഇ കെ മുഹമ്മദലി, കുഞ്ഞമ്മദ്്് സംസാരിച്ചു.

RELATED STORIES

Share it
Top