ആര്‍എസ്എസ് ഉള്ളതുകൊണ്ടാണ് ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കുന്നത്: കെടി തോമസ്

ന്യൂഡല്‍ഹി: ആര്‍എസ്എസ് ഉള്ളതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ സുരക്ഷിതാരായിരിക്കുന്നതെന്ന് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് കെടി തോമസ്. ആര്‍എസ്എസിന്റെ പരിശീലകര്‍ക്ക് വേണ്ടിയുള്ള കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അടിയന്തരാവസ്ഥയില്‍ നിന്നു രക്ഷിച്ചത് ആര്‍എസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു.

സൈന്യം, ജനാധിപത്യം, ഭരണഘടന എന്നിവ കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് ആര്‍എസ്എസാണ് എന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. തന്നോട് ആരെങ്കിലും ഇന്ത്യക്കാര്‍ ഇപ്പോഴും സുരക്ഷിതരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍,തന്റെ മറുപടി ഇങ്ങനെയായിരിക്കും,-'ഇവിടെ ഒരു ഭരണഘടനയുണ്ട്, ജനാധിപത്യമുണ്ട്,സൈന്യമുണ്ട്, പിന്നെ ആര്‍എസ്എസുമുണ്ട് '-അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ കായിക പരിശീലനത്തെ പുകഴ്ത്തിയ ജസ്റ്റിസ്, ആക്രമണം നേരിടുന്ന സമയങ്ങളില്‍ രാജ്യത്തേയും സമൂഹത്തേയും പ്രതിരോധിക്കാന്‍ കായിക പരിശീലനത്തിനാവുമെന്നും പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി കമീഷനുകള്‍ രൂപവല്‍ക്കരിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.മതേതരം എന്ന വാക്ക് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ ഓരോ വ്യക്തിയുടേയും അന്തസ്സ് സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top