ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീരും പഞ്ചാബും പാകിസ്താന്റെ ഭാഗമായേനെ:യോഗി ആദിത്യനാഥ്ന്യൂഡല്‍ഹി: ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ജമ്മുകശ്മീരും, പഞ്ചാബും ബംഗാളും ഇന്ന് പാകിസ്താന്റെ ഭാഗമായേനെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  രണ്ട് മാസം പിന്നിടുന്ന യോഗി ആദിത്യനാഥ് മന്ത്രിസഭ ഗംഗാ നദിയെക്കുറിച്ചും പശുസംരക്ഷണത്തെക്കറിച്ചും മാത്രമാണ് ചിന്തിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയവെയാണ് ആദിത്യനാഥിന്റെ വിവാദ പ്രസ്താവന.
രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലൊരു സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സഹായവും കൈപ്പറ്റാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നും യോഗി പറഞ്ഞു.
ദേശീയ ഗീതത്തെ വര്‍ഗീയതയുടെ ഭാഗമായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ചൊല്ലാന്‍ ആളുകള്‍ മറന്നുപോകുമായിരുന്നു. 64,000 സ്‌കൂളുകളാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗംഗയും യമുനയും നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇവയൊക്കെ ഇല്ലതായാല്‍ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ സംസ്‌കാരമാണെന്നും യോദി ആദിത്യനാഥ് പറഞ്ഞു.

RELATED STORIES

Share it
Top