ആര്‍എസ്എസ് ആയുധ പരിശീലനം : എസ്പി ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തുംകൊല്ലം: കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്പി ഓഫിസ് മാര്‍ച്ച് നടത്തും. തലവൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍എസ്എസ് ആയുധ പരിശീലന ക്യാംപ് നടക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ എസ്പിക്ക് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരുവിധ തുടര്‍ നടപടികളും അധികൃതര്‍ സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് നാളെ എസ്പി ഓഫിസ് മാര്‍ച്ച് നടത്താന്‍ കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ദീഖ് മൈലാപ്പൂര് സംസാരിച്ചു.

RELATED STORIES

Share it
Top